Wednesday 3 July 2013

പ്രണയമഴ

ദുസ്സഹനാറ്റവും സഹിച്ച്
ഏകാന്തതയാകുന്ന ചതുപ്പില്‍
ജീവിതമേ വേണ്ട എന്ന ചിന്തയാല്‍
നരകിച്ചു കഴിയവേ............

തൊട്ടരികത്ത് തുളുമ്പിക്കളിക്കുന്ന
പനിനീര്‍ തടാകം
എന്നു പൂവണിയുമെന്ന
സ്വപ്നവും താലോലിക്കവേ.............

ഒരു കുളിര്‍മഴയായി എന്നില്‍
പതിച്ച സുഹൃത്തേ
നിന്നിലൂടെ ഒഴുകി വന്നു
കൈവരിച്ച പുതു ജീവിതം........

നിനക്ക് മാത്രം സ്വന്തം............
നിനക്ക് മാത്രം സ്വന്തം............

പിന്നെയും എന്നെ വിട്ടു
ബാഷ്പകിരണങ്ങളായി നീ
ഉയര്‍ന്നു പൊങ്ങവേ
ഒരു വിട പോലും ചൊല്ലാന്‍ വയ്യാതെ
കണ്ണ് നിറഞ്ഞ് ഞാന്‍ നില്‍ക്കുന്നു

കാത്തിരിക്കുന്നു സഖി നിനക്കായി
നിന്‍ കുളിര്‍ സ്പര്‍ശത്തിനായി
നീ എന്നില്‍ ചേരുന്ന നിമിഷത്തിനായി
തണല്‍ വീശി നിന്നെ കാത്തു രക്ഷിക്കുമെന്ന
വിശ്വാസത്താല്‍...........................

Sunday 30 June 2013

തുടക്കം

ബ്ലോഗ് എഴുതണം എന്നു വിചാരിച്ചു കുറെ നാളായി..........
എന്താ എഴുതുക............................
എന്തായാലും തുടക്കമല്ലേ .............. ഒന്നും വേണ്ട................